Posted On
date_range Updated On
date_range ബ്രദര്‍ഹുഡ് നേതാവിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റി
കൈറോ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഇനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കൈറോയിലെ അല്‍ മനാഈല്‍ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം മരിച്ചുവെന്ന വാര്‍ത്ത പരന്നിരുന്നു.
തുടര്‍ന്നാണ്, വിശദീകരണവുമായി ഈജിപ്ത് സുരക്ഷാ വിഭാഗം രംഗത്തത്തെിയത്. അതേസമയം, ബദീഇന്‍െറ ആരോഗ്യസ്ഥിതിയെക്കുറിച്ച് ജയിലധികൃതര്‍ തങ്ങളെ ഒന്നും അറിയിച്ചില്ളെന്ന് അദ്ദേഹത്തിന്‍െറ ബന്ധുക്കള്‍ പറഞ്ഞു. മുര്‍സിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയതിനുശേഷം, രാജ്യത്ത് കലാപത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.