ശിയാ ആരാധനാലയത്തിന് നേരെ ആക്രമണം; 35 മരണം

ബഗ്ദാദ്: ബഗ്ദാദിലെ ശിയാ ആരാധനാലയത്തിനു നേരെയുണ്ടായ ചാവേറാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. 60 പേര്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. മൂന്നുതവണ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഈദുല്‍ ഫിത്റിന് പള്ളിയിലത്തെിയവര്‍ക്കു നേരെയായിരുന്നു ആക്രമണം. ഒരു ചാവേര്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ പൊട്ടിത്തെറിച്ചു. മറ്റ് രണ്ടുപേര്‍ സുരക്ഷാസൈനികരെ വെടിവെച്ചുവീഴ്ത്തി പള്ളിയിലത്തെിയ ശേഷം ആള്‍ക്കൂട്ടത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.