ഇന്ത്യ–യു.എസ് ബന്ധം: ആശങ്കയില്ല –പാകിസ്താന്‍

ലാഹോര്‍: ഇന്ത്യ-പാക് ബന്ധത്തെ കൂടുതല്‍  വഷളാക്കാത്തിടത്തോളം യു.എസുമായുള്ള ഇന്ത്യയുടെ അടുപ്പത്തില്‍ പാകിസ്താന് ആശങ്കയില്ളെന്ന് പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. യു.എസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കും പാകിസ്താനും തുല്യ പ്രാധാന്യമാണുള്ളതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും അസീസ് അഭിമുഖത്തില്‍ പറഞ്ഞു. പാകിസ്താനുമായുള്ള ബന്ധം ബലികഴിച്ചുകൊണ്ടല്ല യു.എസ് ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നത് എന്ന് അവര്‍തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇരുരാജ്യങ്ങളും യു.എസിന് ഒരുപോലെ പ്രധാനപ്പെട്ടതാണ്. ദക്ഷിണേഷ്യയിലെയും പൂര്‍വേഷ്യയിലെയും സാഹചര്യങ്ങളില്‍ ഇന്ത്യ യു.എസിന് പ്രധാനപ്പെട്ടതായിരിക്കാം. എന്നാല്‍, പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും സാഹചര്യങ്ങളില്‍ പാകിസ്താനെ യു.എസിന് തള്ളിക്കളയാനാകില്ല.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ-ഇസ്ലാമിക രാഷ്ട്രമാണ് പാകിസ്താന്‍. അഫ്ഗാനുമായി ബന്ധപ്പെട്ട വിഷയത്തിലും മറ്റു പ്രാദേശിക വിഷയങ്ങളിലും പാകിസ്താന് അഭേദ്യമായ പങ്കുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.