‘വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കില്ലെന്ന് ധാരണയായി’

ബെയ്ജിങ്: ചില വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ളെന്നതില്‍ പരസ്പര ധാരണയായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജി20 ഉച്ചകോടിയുടെയും എട്ടാമത് ബ്രിക്സ് നേതാക്കളുടെ യോഗത്തിന്‍െറയും പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി വാങ് യീ ഇന്ത്യ സന്ദര്‍ശിച്ചത് നയതന്ത്രപരമായ സംഭാഷണങ്ങള്‍ക്ക് വേണ്ടിയാണ്.

ഇരു ഉച്ചകോടികളും വിജയിപ്പിക്കാന്‍ രണ്ട് രാജ്യങ്ങളും പരസ്പരം ധാരണയിലത്തെിയിട്ടുണ്ട്. വ്യത്യസ്തതകളേക്കാള്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാദൃശ്യമാണ് കൂടുതലുള്ളത്. വ്യത്യസ്തകള്‍ അതിന്‍െറ സ്ഥാനത്ത് നില്‍ക്കണമെന്നും അത് ബന്ധത്തെ ബാധിക്കരുതെന്നും ധാരണയായിട്ടുണ്ട് -പ്രസ്താവനയില്‍ പറഞ്ഞു. ഈ മാസം 13ന് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.