Posted On
date_range Updated On
date_range ഇസ്രായേല്‍ ആക്രമണത്തില്‍ 25 ഫലസ്തീനികള്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്ക്: ദക്ഷിണ വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സേന നടത്തിയ റെയ്ഡില്‍ 25 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ആയുധങ്ങള്‍ കൊണ്ടുള്ള പ്രഹരവും റബര്‍ ബുള്ളറ്റും ഏറ്റാണ് പലര്‍ക്കും മുറിവേറ്റത്. ഹെര്‍ബോണ്‍ നഗരത്തിനടുത്തുള്ള അല്‍ഫവ്വാര്‍ ക്യാമ്പിലേക്ക് വാഹനവ്യൂഹങ്ങളുമായി പ്രവേശിച്ച ഇസ്രായേല്‍ സേന ക്യാമ്പിലുടനീളം തിരച്ചില്‍ നടത്തുകയും ചുവരുകള്‍ തകര്‍ക്കുകയും ചെയ്തു. പതിനായിരത്തോളം പേര്‍ ഈ ക്യാമ്പില്‍ താമസിച്ചുവരുകയാണ്. എന്നാല്‍, ഒളിപ്പിച്ചുവെച്ച ആയുധങ്ങള്‍ കണ്ടത്തൊനായാണ് തങ്ങള്‍ റെയ്ഡ് നടത്തിയതെന്ന് ഇസ്രായേല്‍ സൈനിക വക്താവിന്‍െറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.