Posted On
date_range Updated On
date_range ഗസ്സ ജനതക്ക് 22 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം
യുനൈറ്റഡ് നേഷന്‍സ്: 2014ലെ ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ വീട് നഷ്ടപ്പെട്ട ഗസ്സക്കാര്‍ക്ക് ഐക്യരാഷ്ട്രസഭ 22 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കും. ഗസ്സയിലിപ്പോള്‍ അഭയാര്‍ഥി കേന്ദ്രത്തില്‍ കഴിയുന്ന 189 കുടുംബങ്ങള്‍ക്കാണ് ഈ തുക ലഭിക്കുക. ഇതിനകം, 1200ത്തിലധികം കുടുംബങ്ങള്‍ക്ക് ഈ വകയില്‍ യു.എന്‍ സഹായം ലഭിച്ചിട്ടുണ്ട്. 2014 ജൂലൈയില്‍ ആരംഭിച്ച് രണ്ടുമാസത്തോളം തുടര്‍ന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഗസ്സയിലെ 28,000ത്തിലധികം വീടുകളാണ് തകര്‍ന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ 2000ത്തോളം ഫലസ്തീനികളും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.