നയത​ന്ത്ര ചർച്ചകൾക്കായി ഉര്‍ദുഗാന്‍ റഷ്യയില്‍

സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്: പട്ടാള അട്ടിമറിശ്രമത്തിനുശേഷം നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനത്തിന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ റഷ്യയിലത്തെി. സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം കുറിക്കുമെന്ന് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്‍െറ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍.രാജ്യത്ത് അട്ടിമറിശ്രമം നടന്ന ഘട്ടത്തില്‍ ആദ്യം വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത പുടിന് ഉര്‍ദുഗാന്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലൂടെ മേഖലയിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുന$സ്ഥാപിക്കുന്നത് ജനങ്ങളെ സഹായിക്കുമെന്ന് പുടിന്‍ പ്രതികരിച്ചു. ആഭ്യന്തര രാഷ്ട്രീയത്തില്‍ നിരവധി വെല്ലുവിളികള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ ഉര്‍ദുഗാന്‍ നടത്തുന്ന സന്ദര്‍ശനം, ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ബന്ധം പുന$സ്ഥാപിക്കാനും ആഗ്രഹിക്കുന്നു എന്നതിന്‍െറ തെളിവാണെന്നും പുടിന്‍ പറഞ്ഞു.

സിറിയന്‍ പ്രശ്നത്തില്‍ ഇരുരാജ്യങ്ങളും വ്യത്യസ്ത ചേരികളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളും ചര്‍ച്ചയില്‍ വരുമെന്നാണ് കരുതപ്പെടുന്നത്.
സിറിയന്‍ വിഷയത്തില്‍ നിര്‍മാണാത്മകമായ നിലപാട് തുര്‍ക്കി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനുശേഷമുള്ള സന്ദര്‍ശനം പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നവംബറിലാണ് അതിര്‍ത്തി ലംഘിച്ച വിമാനം വെടിവെച്ചിട്ട സംഭവമുണ്ടായത്.പിന്നീട് ഇരുരാജ്യങ്ങളും തങ്ങളുടെ നടപടിയെ ന്യായീകരിച്ച് രംഗത്തുവന്നത് പ്രശ്നം രൂക്ഷമാക്കുകയായിരുന്നു. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലത്തെിയ തുര്‍ക്കി പ്രസിഡന്‍റിനും സംഘത്തിനും ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡെപ്യൂട്ടി പ്രധാനമന്ത്രി മുഹമ്മദ് സിസേക്, വിദേശകാര്യ മന്ത്രി മൗലൂദ് ഗാവൂശ് ഉഗ്ലു, ഊര്‍ജമന്ത്രി ബൈറാത് അല്‍ബൈറഖ് തുടങ്ങിയ മന്ത്രിസഭാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.