അലപ്പോയില്‍ വ്യോമാക്രമണം; പത്തുപേര്‍ കൊല്ലപ്പെട്ടു

ബൈറൂത്: വിമതരുടെ നിയന്ത്രണത്തിലുള്ള അലപ്പോയില്‍ വ്യോമാക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണെന്നും മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍, ആക്രമണം നടത്തിയത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സേനയാണോ റഷ്യന്‍ സേനയാണോ എന്ന കാര്യം വ്യക്തമായിട്ടില്ല.

ജൂലൈ 17 മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ 33 കുട്ടികളടക്കം 112 സിവിലിയന്മാര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.