മക്ക: ഹജ്ജിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ രണ്ട് മലയാളികളും. മലപ്പുറം ചേലേമ്പ്ര ആശാരിപ്പടി അബ്ദുറഹ്മാന്‍ (51), പാലക്കാട് കണ്ണമ്പുറം സ്വദേശി മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. റിയാദില്‍നിന്നാണ് അബ്ദുറഹ്മാന്‍ ഹജ്ജിന് പോയത്. റിയാദില്‍ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു.
കോട്ടയം അതിരമ്പുഴ സ്വദേശി സക്കീബിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഹജ്ജ് കര്‍മത്തിനത്തെിയ കൊടുങ്ങല്ലൂര്‍ അഴീക്കല്‍ മേനോന്‍ബസാര്‍ സ്വദേശി കൊച്ചിക്കാരന്‍ വടക്കേവീട്ടില്‍ മുഹമ്മദ് (65) ഹൃദയാഘാതം മൂലം മക്കയില്‍ മരിച്ചു. സ്വകാര്യ ഹജ് ഗ്രൂപ്പിനൊപ്പമാണ് മുഹമ്മദും ഭാര്യ ഐഷാബിയും സഹോദരി അലുവും ഹജ്ജിന് എത്തിയത്. ഷൈല, ഷഫീദ, ഷഫീഖ് എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.