സിനായില്‍ 29 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കൈറോ: വടക്കന്‍ സിനായില്‍ നടത്തിയ ഓപറേഷനില്‍ 29 തീവ്രവാദികളെ വധിച്ചതായി ഈജിപ്ഷ്യന്‍ സൈന്യം അവകാശപ്പെട്ടു. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ഓപറേഷന്‍െറ ഭാഗമാണ് ആക്രമണങ്ങളെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ സൈന്യത്തിനെതിരെ തീവ്രവാദികള്‍ ഉപയോഗിക്കുന്ന നിരവധി വാഹനങ്ങളും ആയുധങ്ങളും നശിപ്പിച്ചിട്ടുണ്ട്.
ഹുസ്നി മുബാറകിനെ സ്ഥാനഭ്രഷ്ടനാക്കിയ 2011ലെ അറബ് വിപ്ളവത്തിനുശേഷം നിരവധി ആക്രമണങ്ങള്‍ ഈ മേഖലയിലുണ്ടായിട്ടുണ്ട്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സി സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതോടെ ഈ പ്രദേശത്ത് സീസി ഭരണകൂടത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഗസ്സയോട് അതിര്‍ത്തി പങ്കിടുന്ന റഫ പ്രദേശത്ത് സൈന്യത്തിന്‍െറ പരിശോധനയും ആക്രമണങ്ങളും വ്യാപകമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.