സോള്‍: കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് രണ്ടു കരകളിലായി പോയ കുടുംബങ്ങള്‍ക്ക് വീണ്ടും തമ്മില്‍ കാണാന്‍ അവസരമൊരുക്കി കുടുംബ സംഗമങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ആഴ്ചകള്‍ക്കു മുമ്പ് ഒപ്പുവെച്ച കരാറിന്‍െറ ഭാഗമായാണ് അതിര്‍ത്തിഗ്രാമത്തില്‍ റെഡ് ക്രോസ് ഉദ്യോഗസ്ഥരുടെ കാര്‍മികത്വത്തില്‍ അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും സംഗമമൊരുങ്ങുന്നത്.
1950-53 കാലത്ത് നടന്ന കൊറിയന്‍ യുദ്ധത്തിനിടെ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് രണ്ടു രാജ്യങ്ങളിലായത്. പരസ്പര സംഘര്‍ഷം പരിഹരിക്കപ്പെടാതെ കിടന്നതിനാല്‍ പലരും തമ്മില്‍ കാണാനാവാതെ മരിച്ചു. പ്രായം 80കളിലും 90കളിലുമത്തെിയ 66,000 പേര്‍ ഇനിയും കൂടിച്ചേരലിന്‍െറ സന്തോഷം പ്രതീക്ഷിച്ച് കഴിയുന്നുണ്ട്. ഇവരില്‍ എല്ലാവര്‍ക്കും അവസരമൊരുക്കല്‍ സാങ്കേതികമായി പ്രയാസമായതിനാല്‍ നിശ്ചിത ആളുകളെ തെരഞ്ഞെടുക്കുകയാണ് പതിവ്.
2000ല്‍ നടന്ന ഉത്തര^ദക്ഷിണ കൊറിയന്‍ ഉച്ചകോടിയിലാണ് ആദ്യ കുടുംബസംഗമവും നടന്നത്. വാര്‍ഷികമായി നടത്താനായിരുന്നു തീരുമാനമെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമായി ഇത് ചുരുങ്ങി. കമ്പ്യൂട്ടര്‍ തെരഞ്ഞെടുത്ത 500 പേരില്‍നിന്ന് 200 ആയി ചുരുക്കുകയും അവസാന പരിഗണനയില്‍ 100 പേരെ കണ്ടത്തെുകയുമായിരുന്നു. ഇവരാണ് 2014 ഫെബ്രുവരിയിലെ സംഗമത്തിനത്തെിയത്.
വീണ്ടും തമ്മില്‍ കാണാന്‍ അവസരം ലഭിക്കുന്നത് വൈകാരിക അനുഭവമായാണ് ഇരു അതിര്‍ത്തികളിലുമുള്ള കുടുംബങ്ങള്‍ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.