കൊളംബോ: ലങ്കയില്‍ പതിറ്റാണ്ടുകള്‍ക്കിടെ തമിഴ് രാഷ്ട്രീയത്തിന് ചരിത്രപരമായ അംഗീകാരം. തമിഴ് ദേശീയ സഖ്യം (ടി.എന്‍.എ) മുഖ്യ പ്രതിപക്ഷമായി അംഗീകരിക്കപ്പെട്ടതോടെ പാര്‍ട്ടി നേതാവ് ആര്‍. സംപന്തന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷനേതാവാകും. 32 വര്‍ഷത്തിനിടെ ഈ പദവിയിലത്തെുന്ന ആദ്യ തമിഴ് വംശജനാണ് അദ്ദേഹം.
ആഗസ്റ്റ് 17ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന നേതൃത്വം നല്‍കുന്ന യു.പി.എഫ്.എയാണ് രണ്ടാം സ്ഥാനത്തത്തെിയതെങ്കിലും പ്രതിപക്ഷസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് മൂന്നാമതുള്ള ടി.എന്‍.എയെ തെരഞ്ഞെടുക്കുന്നതെന്ന് സ്പീക്കര്‍ കാരു ജയസൂര്യ പാര്‍ലമെന്‍റില്‍ അറിയിച്ചു. ടി.എന്‍.എ 17 സീറ്റുകള്‍ നേടിയിരുന്നു. രാജ്യത്തിന്‍െറ ചരിത്രത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തത്തെുന്ന രണ്ടാമത്തെ തമിഴ് വംശജനാണ് സംപന്തന്‍. 1977ല്‍ തെരഞ്ഞെടുക്കപ്പെട്ട അപ്പാപിള്ള അമിര്‍ത്തലിംഗമാണ് മുമ്പ് ഈ പദവിയിലത്തെിയത്. തമിഴ് സ്വതന്ത്ര പദവിയുമായി ബന്ധപ്പെട്ട് പിന്നീട് അദ്ദേഹം മാറിനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.