ഇന്തൊനേഷ്യയില്‍ കരോക്കെ ബാറില്‍ തീപ്പിടുത്തം: 12 പേര്‍ മരിച്ചു

ജകാര്‍ത്ത: ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് നിലയുള്ള കെട്ടിടത്തിന്‍െറ രണ്ടാമത്തെ നിലയില്‍ പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റ 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തം മൂലമുണ്ടായ പുക ശ്വസിച്ചാണ് കൂടുതല്‍പേരും മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.