സിറിയയില്‍ റഷ്യന്‍ എംബസിക്കുനേരെ റോക്കറ്റാക്രമണം

ഡമസ്കസ്: സിറിയന്‍ തലസ്ഥാനനഗരിയിലെ  റഷ്യന്‍ എംബസിക്കുനേരെ റോക്കറ്റാക്രമണം. സിറിയയിലെ സൈനിക ഇടപെടലില്‍ പിന്തുണ അറിയിച്ച് 300ലേറെ പേര്‍ എംബസിക്കു സമീപം തടിച്ചുകൂടിയിരുന്ന സമയത്താണ് റോക്കറ്റുകള്‍ പതിച്ചതെന്ന് സംഭവസമയം സ്ഥലത്തുണ്ടായിരുന്ന എ.എഫ്.പി ഫോട്ടോഗ്രാഫര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ആളുകള്‍ ചകിതരായി. എന്നാല്‍, ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തിനു പിന്നില്‍ വിമതരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിമതരുടെ ശക്തികേന്ദ്രമാണ് ഡമസ്കസിനു സമീപമുള്ള പ്രദേശങ്ങള്‍. ഇവിടെനിന്ന് റഷ്യന്‍ എംബസിയെ കേന്ദ്രീകരിച്ച് നേരത്തേ ആക്രമണമുണ്ടായിരുന്നു. വിമതരുടെ ശക്തികേന്ദ്രമായ  ഡമസ്കസിന്‍െറ കിഴക്കന്‍ മേഖലയില്‍നിന്നാണ് റോക്കറ്റുകള്‍ വന്നുപതിച്ചതെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 30നാണ് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന് പിന്തുണയുമായി വ്യോമാക്രമണം തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.