സൈനിക വിന്യാസ നിയമത്തിനെതിരെ ജപ്പാനില്‍ റാലി

ടോക്കിയോ: സൈന്യത്തെ പുറം രാജ്യങ്ങളില്‍ വിന്യസിക്കുന്നതിന് സാധുത  കൈവരുന്ന പുതിയ നിയമത്തിനെതിരെ ജപ്പാനില്‍ പ്രതിഷേധ പ്രകടനം. ജപ്പാന്‍ പാര്‍ലമെന്‍റിനു മുന്നില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് വിദേശ രാജ്യങ്ങളിലേക്ക് സൈന്യത്തെ അയക്കുന്നതിനുള്ള നിയമ മാറ്റം രാജ്യത്ത് നടപ്പിലാക്കുന്നത്.

പാര്‍ലമെന്‍റിന്‍റെ അധോ സഭയില്‍ ഇതിനകം പാസായ നിയമം ഉപരി സഭയുടെ കൂടി അനുമതിക്കായി നീക്കിവെച്ചിരിക്കുകയാണ്.  സ്വയം പ്രതിരോധത്തിനല്ലാതെ പുറമെയുള്ള പ്രശ്ന പരിഹാരങ്ങള്‍ക്കായി സെന്യത്തിന് ഇടപെടാന്‍ നിലവില്‍ രാജ്യത്തിന്‍റെ ഭരണഘടന അനുവദിക്കുന്നില്ല. എന്നാല്‍, നിയമത്തിന്‍റെ പുനര്‍വ്യാഖ്യാനത്തിലൂടെ സഖ്യ കക്ഷികളുമായി ചേര്‍ന്ന് ‘കൂട്ടായ സ്വയം പ്രതിരോധ’ത്തിന് വഴിയൊരുക്കുകയാണ് ഭരണകൂടം.
പ്രതിഷേധ പ്രകടനത്തില്‍ നിരവധി യുവാക്കളും കുട്ടികളും പങ്കെടുത്തു.  തെരുവുകളില്‍ ആകമാനം പൊലീസിനെ വിന്യസിച്ചിരുന്നു. രാജ്യത്ത് മാറ്റം അനിവാര്യമായിരിക്കുകയാണെന്നും എന്നാല്‍, ജപ്പാന്‍കാര്‍ ഇതിനെ എതിര്‍ക്കുന്നതായാണ് സര്‍വേകള്‍ കാണിക്കുന്നതെന്നും പുതിയ സംഭവ വികാസങ്ങളോട് ജപ്പാന്‍ പ്രധാനമന്ത്രി ഹിനോ ആബെ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.