ബാങ്കോക്ക്: ആഗസ്റ്റ് 17ന് ബാങ്കോക്കിലെ ഇരവന്‍ ക്ഷേത്രത്തില്‍ നടന്ന സ്ഫോടനത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിദേശി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് ശേഷം തെക്കന്‍ ബാങ്കോക്കിലെ നോങ്ചോക്ക് ജില്ലയിലെ അപ്പാര്‍ട്ട്മെന്‍റില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് തായ് ലന്‍ഡ് പൊലീസ് വിഭാഗം തലവന്‍ ചക്റ്റിപ് ചെയ്ജിന്ദ പറഞ്ഞു. അപ്പാര്‍ട്മെന്‍റില്‍നിന്നും സ്ഫോടക നിര്‍മാണ വസ്തുക്കള്‍ കണ്ടെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറോളം പൊലീസുകാരും സൈനികരുമടങ്ങുന്ന സംഘം അപ്പാര്‍ട്ട്മെന്‍റ് വളഞ്ഞ് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, അറസ്റ്റിലായ വ്യക്തി തുര്‍ക്കി പൗരനാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെക്കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണമുണ്ടായിട്ടില്ല. സ്ഫോടനവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റാണിത്. സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.