ഇന്തോ-കനേഡിയന്‍ പൊതുപ്രവര്‍ത്തകന് 11,360 ഡോളര്‍ നഷ്ടപരിഹാരം

ടൊറന്‍േറാ: ഇന്തോ-കനേഡിയന്‍ പൊതുപ്രവര്‍ത്തകനെ പൊതുപരിപാടിക്കിടയില്‍ അന്യായമായി അറസ്റ്റ് ചെയ്തതിന് നഷ്ടപരിഹാരമായി 11,360 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. ജഗ്ഗി സിങ് എന്ന പൊതുപ്രവര്‍ത്തകനെയാണ് 2007ല്‍ വനിതാദിന റാലിയില്‍ പങ്കെടുത്തതിന് പൊലീസ് അറസ്റ്റ് ചെയ്ത് അഞ്ചുദിവസം കസ്റ്റഡിയില്‍ വെച്ചത്. അദ്ദേഹത്തിനുണ്ടായ മാനഹാനിക്ക് പകരമായി നഷ്ടപരിഹാരം നല്‍കാന്‍ ക്യൂബെക് സുപ്രീംകോടതി ജഡ്ജി മൈക്കലിന്‍ പെരോള്‍ട്ട് ഉത്തരവിടുകയായിരുന്നു. വനിതാദിനത്തില്‍ സമാധാനപരമായി നടത്തിയ പരിപാടിക്കിടെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാനനഷ്ടക്കേസ് കൊടുക്കുകയായിരുന്നു. അതേസമയം, വിധിക്കെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.