കെയ്റോ: തീവ്രവാദ സംഘടനക്ക് സഹായം നല്‍കിയെന്ന് ആരോപിച്ച് അല്‍ജസീറയുടെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈജിപ്ത് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈജിപ്തുകാരനായ ബാഹെര്‍ മുഹമ്മദ്, കനേഡിയന്‍ മുഹമ്മദ് ഫഹ്മി, ആസ്ത്രേലിയക്കാരന്‍ പീറ്റര്‍ ഗ്രെസ്റ്റെ എന്നിവരെയാണ് ശിക്ഷിച്ചത്. ഇതില്‍ മുഹമ്മദിന് ആറു മാസം കൂടി അധിക തടവ് വിധിച്ചിട്ടുണ്ട്. വിധിയെ തുടര്‍ന്ന് ലോകത്താകമാനമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തത്തെി.
രാജ്യത്തെ നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന് പിന്തുണ നല്‍കിയെന്നാരോപിച്ച് 2014 ജൂണില്‍ ഇവരെ അസ്റ്റ് ചെയ്ത് ജയില്‍ അടച്ചിരുന്നു. ഫഹ്മിയും ഗ്രെസ്റ്റെയും ഏഴു വര്‍ഷവും മുഹമ്മദ് പത്ത് വര്‍ഷവും ജയിലില്‍ കഴിഞ്ഞു. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ ശിക്ഷ റദ്ദാക്കുകയും വിചാരണ ബാക്കിയാക്കി ഫെബ്രുവരിയില്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു.
Shocked. Outraged. Angry. Upset. None of them convey how I feel right now. 3 yr sentences for @bahrooz, @MFFahmy11 and me is so wrong.
— Peter Greste (@PeterGreste) August 29, 2015എന്നാല്‍, ശിക്ഷാവിധിയെ ശക്തമായി അപലപിച്ച് അല്‍ ജസീറ മീഡിയ നെറ്റ് വര്‍ക്കിങ് ആക്റ്റിംഗ് ഡയറക്ടര്‍ ജനറല്‍ ഡോകട്ര്‍ മുസ്തഫ സ്വാഗ് രംഗത്തത്തെി. യുക്തിക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്തതാണ് ഈ വിധിയെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണ്. ഒരിക്കല്‍പോലും ഇവര്‍ക്ക് സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ലഭ്യമാക്കിയിട്ടില്ല. ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധം സ്ഥാപിച്ചതിന് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കെതിരായി തെളിവുകള്‍ ഒന്നും തന്നെയില്ല. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിധികേട്ട് താന്‍ നടുങ്ങിപ്പോയെന്നും അതീവ രോഷവും വിഷമവും തോന്നുന്നുവെന്നും പീറ്റര്‍ ഗ്രെസ്റ്റെയും ട്വിറ്ററില്‍ പ്രതികരിച്ചു. ഞങ്ങള്‍ മൂന്നു പേരും തെറ്റായി ഒന്നും തന്നെ പ്രവര്‍ത്തിച്ചിട്ടില്ല. കോടതിയില്‍ ഒരു തെളിവും കൊണ്ടു വന്നിട്ടില്ല. ഇത് തീര്‍ത്തും അധാര്‍മികമായ വിധിയാണ് ^അദ്ദേഹം പിന്നീട് പറഞ്ഞു. ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ പോകാനാവുമെന്ന പ്രതീക്ഷയിലാണ് മൂന്നുപേരുടെയും അഭിഭാഷകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.