ഇസ്ലാമാബാദ്: തീവ്രവാദ പോരാട്ടങ്ങളെ തടയുന്നതിനായി അമേരിക്ക പാകിസ്താന് വൈപര്‍ സൈനിക ഹെലികോപ്ടറുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള 581 മില്യണ്‍ ഡോളര്‍ കരാറിന്‍െറ ഭാഗമായാണ് ഹെലികോപ്ടറുകള്‍ കൈമാറുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 15 എ.എച്ച്-1 ഇസെഡ് ഹെലികോപ്ടറുകളായിരുന്നു അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, യു.എസ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കരാറിന്‍െറ 10 ശതമാനത്തിന്‍െറ (57.9 മില്യണ്‍ ഡോളര്‍) രണ്ട് ഹെലികോപ്ടറുകള്‍ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നാണ് സൂചന. വൈപര്‍ ഹെലികോപ്ടറുകള്‍ പാകിസ്താനിലെ എല്ലാ കാലാവസ്ഥയിലും ഉള്‍പ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. ഈയിടെ പാകിസ്താന്‍ എം.ഐ-35 ‘ഹിന്ദ്’ യുദ്ധഹെലികോപ്ടറുകള്‍ക്കായി റഷ്യയുമായി കരാറിലത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.