കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍െറ വിവിധ ആക്രമണങ്ങളില്‍ കഴിഞ്ഞ ദിവസം എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. അന്ദര്‍, ഖരാബാഗ് ജില്ലകളിലെ പൊലീസ് ചെക്പോയന്‍റുകളില്‍ നടന്ന ആക്രമണങ്ങളില്‍ 15 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഗസ്നി പ്രവിശ്യയിലെ പൊലീസ് ഉപമേധാവി കേണല്‍ അസദുല്ല ഇന്‍സാഫി പറഞ്ഞു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അടുത്തകാലത്തായി പൊലീസ് ചെക്പോയന്‍റ് ലക്ഷ്യമാക്കിയുള്ള താലിബാന്‍െറ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അഫ്ഗാന്‍ സര്‍ക്കാര്‍ ഗസ്നി തലസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തില്‍ 16 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും 17 പേര്‍ക്ക് പരിക്കേറ്റതായും ഇന്‍സാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.