ബുദ്ധന്‍െറ ശേഷിപ്പ് മോഷ്ടിച്ച അഞ്ചു പേര്‍ക്ക് ഏഴുവര്‍ഷം ജയില്‍ശിക്ഷ

ഫനോംപെന്‍: ക്ഷേത്രത്തില്‍നിന്ന് ബുദ്ധന്‍െറ ശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണഭരണി മോഷ്ടിച്ച അഞ്ചുപേരെ കംബോഡിയന്‍ കോടതി ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചു. 2013ലാണ് ബുദ്ധന്‍േറതെന്ന് കരുതുന്ന മുടി, പല്ല്, എല്ലുകള്‍ എന്നിവ സൂക്ഷിച്ച ഭരണി കാണാതായത്. അതോടൊപ്പം നിരവധി ചെറിയ പ്രതിമകളും കാണാതായിരുന്നു. തുടര്‍ന്ന്, രാജ്യത്ത് ധാരാളംപേരെ പിടികൂടിയിരുന്നു. 2014 ഫെബ്രുവരിയില്‍ ഭരണിയും ശേഷിപ്പുകളും അധികൃതര്‍ പിടികൂടിയിരുന്നു.
കണ്ഡാല്‍ പ്രവിശ്യയിലെ കോടതിയാണ് കഴിഞ്ഞ ദിവസം നാല് സുരക്ഷാ ഉദ്യോഗസ്ഥരടക്കം അഞ്ചുപേരെ ജയിലിലാക്കിയത്. 1950ല്‍ ബുദ്ധജയന്തിയുടെ 2500ാം വര്‍ഷത്തിലാണ് ശ്രീലങ്കയില്‍നിന്ന് തിരുശേഷിപ്പുകള്‍ കംബോഡിയയിലത്തെിച്ചത്. 2002ലാണ് രാജാവ് തലസ്ഥാനത്തുനിന്നു 45 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലേക്ക് ഇതു മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.