പാകിസ്താനില്‍ ആറു പേരെ കൊലപ്പെടുത്തിയയാളെ തൂക്കിലേറ്റി

ഇസ് ലാമാബാദ്: ആറു കൊലപാതകക്കേസുകളില്‍ പ്രതിയായയാളെ വ്യാഴാഴ്ച പാകിസ്താനില്‍ തൂക്കിക്കൊന്നു. അഞ്ചു വര്‍ഷമായി രാജ്യത്ത് വധശിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം കഴിഞ്ഞ ഡിസംബറില്‍ പിന്‍വലിച്ചതിനുശേഷം നടപ്പാക്കുന്ന 212ാമത്തെ വധശിക്ഷയാണിത്. സ്വന്തം സഹോദരന്മാരെ കൊലപ്പെടുത്തിയതിന് പ്രതികാരമായി 1996ല്‍ ആറുപേരെ വധിച്ച  മഖ്ബൂല്‍ ഹുസൈന്‍ എന്നയാളെയാണ് മുല്‍ത്താന്‍ സെന്‍ട്രല്‍ ജയിലില്‍ വ്യാഴാഴ്ച തൂക്കിലേറ്റിയത്.
പെഷാവറില്‍ സ്കൂള്‍ കുട്ടികളടക്കം 154 പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് വധശിക്ഷകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം പാക് സര്‍ക്കാര്‍ പിന്‍വലിച്ചത്. തീവ്രവാദ കേസുകള്‍ക്കുമാത്രം വധശിക്ഷ നല്‍കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദത്തെ അതിജീവിച്ച് മാര്‍ച്ചില്‍ ഈ നിയന്ത്രണവും എടുത്തുകളഞ്ഞു. എണ്ണായിരത്തിലധികം പേരാണ് നിലവില്‍ വധശിക്ഷ കാത്ത് പാകിസ്താനിലെ വിവിധ ജയിലുകളില്‍ കഴിയുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.