ബെയ്ജിങ്: സിന്‍ജ്യങ് പ്രദേശത്ത് നിയമവിരുദ്ധമായി അതിര്‍ത്തിലംഘിച്ചെന്നാരോപിച്ച് ഉയിഗൂര്‍ മുസ്ലിം വിഭാഗത്തില്‍പെട്ട 45 പേരെ ചൈന തടവിലാക്കി. തീവ്രവാദസംഘങ്ങള്‍ രൂപവത്കരിച്ചെന്നും നിയമവിരുദ്ധമായി അതിര്‍ത്തി ലംഘിച്ചെന്നുമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അഞ്ച് കോടതികളാണ് ഇവരെ ശിക്ഷിച്ചതെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സിന്‍ജ്യങ് സ്വദേശികളാണ് ശിക്ഷിക്കപ്പെട്ടവരെല്ലാം.
രണ്ടു പേര്‍ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് നാലു മുതല്‍ 15 വര്‍ഷം വരെ തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഏറെ നാളായി പ്രശ്നബാധിതമായി തുടരുന്ന പ്രദേശത്ത് തീവ്രവാദികളെ അമര്‍ച്ചചെയ്യാനെന്ന പേരില്‍ ശക്തമായ പൊലീസ് നടപടികളാണ് ചൈനീസ് ഭരണകൂടം തുടരുന്നത്. എന്നാല്‍, സിന്‍ജ്യങ് പ്രദേശത്തെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് തീവ്രവാദികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് സര്‍ക്കാറിന്‍െറ വാദം.
പാസ്പോര്‍ട്ട് അപേക്ഷകള്‍ നിരാകരിക്കുന്നതടക്കം ക്രൂരമായ വിവേചനമാണ് ഉയിഗൂര്‍ മുസ്ലിം വിഭാഗക്കാരോട് ഭരണകൂടം സ്വീകരിക്കുന്നതെന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.