മാവോ സേ തൂങ്ങിന്‍െറ മുഖ്യ അംഗരക്ഷകന്‍ വാങ് ഡോങ്സിങ് അന്തരിച്ചു

ബെയ്ജിങ്: കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകന്‍ മാവോ സേ തൂങ്ങിന്‍െറ മുഖ്യ അംഗരക്ഷകനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉപാധ്യക്ഷനുമായിരുന്ന വാങ് ഡോക്സിങ് അന്തരിച്ചു. 100 വയസ്സായിരുന്നു. 1947 മുതല്‍ 1976 വരെ മാവോയുടെ സ്വകാര്യ അംഗരക്ഷകരുടെ തലവനായും സൈനിക മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാവോയുടെ ഏറ്റവും അടുത്ത തോഴനും വിശ്വസനീയനുമായാണ് ഡോങ്സിങ് അറിയപ്പെട്ടിരുന്നത്. ഇയാങ് ഗ്രാമത്തിലായിരുന്നു ജനനം.

1976ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1980ല്‍ പദവി രാജിവെച്ചു. എല്ലാ വര്‍ഷവും ഇദ്ദേഹം മാവോയുടെ ജന്മദിനത്തിലും മരണദിനത്തിലും ശവകുടീരം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ വര്‍ഷവും അത് തുടര്‍ന്നു.  ഇദ്ദേഹത്തിന്‍െറ വിയോഗത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ്ബ്യൂറോ അനുശോചിച്ചു. അദ്ദേഹം കഴിവുറ്റ പോളിറ്റ്ബ്യൂറോ അംഗവും വിശ്വസ്തനായ കമ്യൂണിസ്റ്റ് പോരാളിയും തൊഴിലാളിവര്‍ഗ വിപ്ളവകാരിയുമായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.