ലാഹോര്‍: പാകിസ്താനിലെ ഏറ്റവും വലിയ ബാലലൈംഗിക പീഡനക്കേസിലെ പ്രതിക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. കേസിലെ പ്രതി തന്‍സീറുര്‍റഹ്മാനിനാണ് ലാഹോര്‍ ഹൈകോടതിയിലെ മുഹമ്മദ് അന്‍വാറുല്‍ ഹഖിന്‍െറ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ആഗസ്റ്റ് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. മറ്റ് അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ലാഹോര്‍ പ്രവിശ്യയിലെ 280 കുട്ടികളെ ലൈംഗികമായി പീഡനത്തിനിരയാക്കി എന്നതാണ് കേസിനാസ്പദമായ സംഭവം.
ഇന്ത്യ^പാക് അതിര്‍ത്തിപ്രദേശമായ ഗാന്ധാസിങ് ഗ്രാമത്തില്‍നിന്ന് 16 പ്രതികളെ കഴിഞ്ഞമാസം അവസാനം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈകോടതിയിലെ ജീവനക്കാരനായിരുന്നു റഹ്മാന്‍. കേസില്‍ ഉള്‍പ്പെട്ടതിനത്തെുടര്‍ന്ന് നേരത്തേ ചീഫ് ജസ്റ്റിസ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും ഒരു തെളിവും തനിക്കെതിരെ ഇതുവരെയും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ളെന്നും റഹ്മാന്‍ കോടതിയില്‍ പറഞ്ഞു. കേസിലെ പ്രധാന പ്രതികളായ ആമിറിനെയും യഹ്യയേയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.