നയ്പിഡാവ്: മ്യാന്മറിലെ ഭരണകക്ഷിയായ യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്മെന്‍റ് ഓഫിസ് സൈന്യം പിടിച്ചെടുത്തു. അടുത്ത തെരഞ്ഞെടുപ്പില്‍ ഏറക്കുറെ ജയം ഉറപ്പുള്ള പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ആരാകുമെന്ന തര്‍ക്കം തെരുവിലത്തെിയതോടെയാണ് സൈന്യം ഇടപെട്ടത്.
മ്യാന്മര്‍ പ്രസിഡന്‍റ് തൈന്‍ സൈനും പാര്‍ലമെന്‍റ് സ്പീക്കറും നിലവിലെ പാര്‍ട്ടി ചെയര്‍മാനുമായ ഷ്വെമാനും ഒരേപോലെ താല്‍പര്യം അറിയിച്ചത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. നവംബര്‍ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം ഷ്വെമാനെ പുറത്താക്കിയതായി സൂചന വന്നതോടെ ചിലര്‍ പ്രതിഷേധവുമായി രംഗത്തത്തെി. ഇതിനിടെയാണ് സൈനിക നടപടി. മുന്‍ സൈനിക ജനറല്‍മാരാണ് ഇരുവരും. ഇതില്‍ ഷ്വെമാനിന് അടുത്തിടെയായി രാജ്യത്തെ ശക്തമായ സാന്നിധ്യമായ സൈന്യത്തിന്‍െറ പിന്തുണ നഷ്ടപ്പെട്ടിരുന്നു. പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് പുറന്തള്ളപ്പെടാന്‍ ഇതുകൂടി കാരണമായെന്നാണ് സൂചന.
അരനൂറ്റാണ്ടിലേറെയായി സൈനികഭരണത്തിലുള്ള മ്യാന്മറില്‍ 2011ലാണ് ആദ്യ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും സൈനിക ഇടപെടലുണ്ടാകുമെന്ന ആശങ്ക ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.