പാകിസ്താനും ചൈനയും 200 കോടിയുടെ കരാറില്‍ ഒപ്പുവെച്ചു

ഇസ്ലാമാബാദ്: 200 കോടി (രണ്ടു ബില്യണ്‍) ഡോളറിന്‍െറ 20 കരാറുകളില്‍ ചൈനയും പാകിസ്താനും ഒപ്പുവെച്ചു. ഊര്‍ജം, വാര്‍ത്താവിനിമയം, സാമൂഹികസേവനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. സിന്‍ജ്യങ്ങില്‍ നടന്ന രണ്ടുദിവസത്തെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) യോഗത്തിലാണ് കരാറുകളില്‍ ഒപ്പുവെച്ചത്.
പാകിസ്താനില്‍ നിക്ഷേപങ്ങള്‍ക്ക് തയാറായി 32 ചൈനീസ് കമ്പനികള്‍ മുന്നോട്ടുവന്നു. സി.പി.ഇ.സിയുടെ അടുത്ത യോഗം ഒക്ടോബറില്‍ ബെയ്ജിങ്ങില്‍ നടക്കും. ബഹിരാകാശ സാങ്കേതികവിദ്യയില്‍ സഹകരണം വേണമെന്ന് പാകിസ്താന്‍ ആസൂത്രണ വികസന മന്ത്രി അഹ്സാന്‍ ഇഖ്ബാല്‍ ആവശ്യപ്പെട്ടു. സാമ്പത്തിക ഇടനാഴി യാഥാര്‍ഥ്യമാക്കാന്‍ പാകിസ്താന്‍ പൂര്‍ണ സന്നദ്ധമാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഈ വര്‍ഷം ആദ്യം പാകിസ്താന്‍ സന്ദര്‍ശനത്തിനിടെയാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത്. 4600 കോടി ഡോളറിന്‍െറ സാമ്പത്തിക ഇടനാഴി പദ്ധതി പടിഞ്ഞാറന്‍ ചൈനയെയും പാകിസ്താനിലെ ബലൂചിസ്താനെയും ബന്ധിപ്പിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.