നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കല്‍: ഫലസ്തീന്‍ തടവുകാരന്‍ ആശുപത്രിയില്‍

ഗസ്സ: ഇസ്രായേല്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്നവരെ അധികൃതര്‍ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നു. 50 ദിവസമായി പട്ടിണി കിടന്ന് പ്രതിഷേധിക്കുന്ന മുഹമ്മദ് അല്ലാനെ ഭക്ഷണം കഴിപ്പിക്കുന്നതിനായി അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ് ലാമിക് ജിഹാദ് എന്ന സംഘടനയുടെ അംഗമെന്ന് ആരോപിച്ചാണ് കുറ്റം ചുമാത്താതെ നവംബര്‍ മുതല്‍ അല്ലാനെ തടവിലിട്ടിരിക്കുന്നത്. അദ്ദേഹത്തിന്‍െറ അനുവാദമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രക്ത പരിശോധനക്ക് വിധേയമാക്കിയതായും മനുഷ്യാവകാശ സംഘടനയായ ഫിസിഷ്യന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്ലാന്‍ 54 ദിവസമായി ജയിലില്‍ പട്ടിണി കിടക്കുന്നുവെന്നും വെള്ളം മാത്രം കുടിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിചാരണ കൂടാതെ തടവിലിട്ടതിനാണ് അല്ലാന്‍ ജയിലില്‍ പട്ടിണി സമരം തുടങ്ങിയത്. അല്ലാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ജയിലില്‍ നിരാഹാര സമരം നടത്തുന്നവരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കണമെന്ന നിയമം ഇസ്രായേലില്‍ കഴിഞ്ഞമാസമാണ് നടപ്പാക്കിയത്. 6000ത്തോളം ഫലസ്തീനികളാണ് ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 30 കാരനായ അല്ലാനെ ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചതാണ് വിവരം പുറത്തുവരാന്‍ കാരണം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.