ഇറാന്‍ ആണവ പദ്ധതിക്കെതിരെ തുറന്നടിച്ച് ഇസ്രായേല്‍ പ്രതിരോധമന്ത്രി

ജറൂസലം: ഇറാന്‍ ആണവ പദ്ധതിക്കെതിരെ തുറന്നടിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി മോശേ യാലോന്‍ രംഗത്തുവന്നു. എല്ലാ തരത്തിലുമുള്ള ആണവ ആയുധങ്ങള്‍ ഇറാന്‍ സ്വന്തമാക്കുന്നത് തടയുമെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മനിയിലെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് യാലോന്‍ ഇറാനെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തുവന്നത്. ഒരു വിധത്തിലല്ളെങ്കില്‍ മറ്റൊരു വിധത്തില്‍ ഇറാന്‍ സൈന്യത്തിന്‍െറ ആണവ പദ്ധതി നിര്‍ത്തണമെന്നത് വളരെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ആണവ വേധ’ ഇറാനെ തടയുന്നതിനായി ഇസ്രായേല്‍ ഏത് വഴിയും അവലംബിക്കും. വിലക്കുകള്‍ പോലുള്ള രീതികള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആണവ വേധ ഇറാന്‍ അപകട ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.