ലാഹോര്‍: പാകിസ്താനിലെ 10ാം ക്ളാസ് പരീക്ഷയില്‍ ഒന്നാമതത്തെി സിഖ് വിദ്യാര്‍ഥിനി ചരിത്രം സൃഷ്ടിച്ചു. 1100ല്‍ 1035 മാര്‍ക്ക് നേടിയ മന്‍ബീര്‍ കൗറാണ് രാജ്യത്തിന്‍െറ ഉന്നത സ്ഥാനത്തത്തെിയത്. നാങ്കണ സാഹിബിലെ ശ്രീ ഗുരുനാനാക് ദേവ്ജി ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ മന്‍ബീര്‍ കൗര്‍ ഗുരുദ്വാര ശ്രീ നാങ്കണ സാഹിബിലെ മുഖ്യ ഗ്രന്ഥി ജിയാനി പ്രേം സിങ്ങിന്‍െറ മകളാണ്.
രാജ്യത്തെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമുള്ള സിഖ് സമുദായത്തില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാര്‍ഥിയാണ് മന്‍ബീര്‍ കൗര്‍. ഈ വിജയം പാകിസ്താനിലെ സിഖ് സമുദായത്തിന്‍െറ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്‍െറ എല്ലാ മുക്കുമൂലകളില്‍നിന്നും സമുദായ ഭേദമന്യേ അഭിനന്ദനങ്ങള്‍ ലഭിക്കുന്നെന്ന് മന്‍ബീറിന്‍െറ അച്ഛന്‍ പറഞ്ഞു.
‘സമുദായത്തിലെ ആണ്‍കുട്ടികള്‍ക്കു പോലും നേടാനാവാത്ത വിജയമാണ് എന്‍െറ മകളുടെത്’ -ജിയാനി പ്രേം സിങ് പറഞ്ഞു. ഡോക്ടറാവാന്‍ താല്‍പര്യപ്പെടുന്ന മന്‍ബീര്‍ ലാഹോറിലെ പഞ്ചാബ് ഗ്രൂപ് കോളജില്‍ പ്രീ മെഡിക്കല്‍ കോഴ്സിന് ചേര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2010ലെ സെന്‍സസ് പ്രകാരം 15,000 സിഖുകാരാണ് പാകിസ്താനിലുള്ളത്. 200ഓളം സിഖ് കുടുംബങ്ങളാണ് നാങ്കണ സാഹിബ് പ്രദേശത്ത് താമസിക്കുന്നത്. മന്‍ബീറിന്‍െറ വിജയം സമുദായത്തിലെ യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന് പാകിസ്താന്‍ സിഖ് ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.