തെരഞ്ഞെടുക്കപ്പെട്ടാല്‍ ഐ.എസിനെതിരെ യുദ്ധം –ട്രംപ്

ക്ളീവ് ലന്‍ഡ്: യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഐ.എസിനെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. സി.ബി.എസ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്‍െറ പ്രഖ്യാപനം. നമ്മെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.എസിനെ ഉന്മൂലനം ചെയ്യുകയാണ് തന്‍െറ ഉദ്ദേശ്യം. എന്നാല്‍, വലിയ സംഘം സൈന്യത്തെ ഇതിനായി യുദ്ധഭൂമിയിലേക്ക് അയക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്‍െറ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ മൈക് പെന്‍സും ചാനല്‍ പരിപാടിക്കത്തെിയിരുന്നു. നമ്മുടെ സ്വാതന്ത്ര്യത്തെ തടയുന്ന മുഴുവന്‍ ശത്രുക്കളെയും വകവരുത്തണമെന്ന് പെന്‍സും അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.