ബാറ്റണ്‍ റൂഷ് വെടിവെപ്പ് നടത്തിയത് മുന്‍ സൈനികന്‍; ആക്രമണത്തെ ഒബാമ അപലപിച്ചു

പെന്‍സല്‍വേനിയ: യു.എസില്‍ പെന്‍സല്‍വേനിയയിലെ ബാറ്റണ്‍ റൂഷില്‍ മൂന്നു പൊലീസുകാരെ വധിച്ചത് മുന്‍ സൈനികനായ ഗവിന്‍ ലോങ്. തന്‍െറ 29ാം പിറന്നാള്‍ദിനമായ ഞായറാഴ്ചയാണ് ഗവിന്‍ വെടിവെപ്പ് നടത്തിയത്. മിസൂറിയിലെ കന്‍സാസ് സ്വദേശിയായ ഇയാള്‍ വാടകക്കെടുത്ത കാറില്‍ 700 മൈല്‍ സഞ്ചരിച്ചാണ് ബാറ്റണ്‍ റൂഷിലത്തെി കൃത്യം നടത്തിയത്. വെടിവെപ്പ് വംശീയവിരോധത്തോടെയാണ് നടത്തിയതെന്ന് കരുതുന്നില്ളെന്ന് അധികൃതര്‍ പറഞ്ഞു.

2005ല്‍ യു.എസ് സൈന്യത്തില്‍ ചേര്‍ന്ന ഇയാള്‍, 2010ല്‍ സര്‍ജന്‍റ് പദവിയിലിരിക്കെ ഡാറ്റാ നെറ്റ്വര്‍ക് സ്പെഷലിസ്റ്റ് എന്ന നിലയില്‍ പടിയിറങ്ങിയത്. സൈനികനായിരിക്കെ നിരവധി അംഗീകാരങ്ങള്‍ ഇയാള്‍ നേടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മിനിസോടയില്‍ നടന്ന വെടിവെപ്പില്‍ കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ യു.എസ് പൊലീസിന്‍െറ വംശീയ മനോഭാവത്തെ വിമര്‍ശിച്ച് ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ അപരനാമത്തില്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തിരുന്നതായി കണ്ടത്തെിയിട്ടുണ്ട്. താന്‍ കറുത്തവര്‍ഗക്കാരുടെ തീവ്രസംഘടനയായ നാഷന്‍ ഓഫ് ഇസ്ലാമുമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും നിലവില്‍ ഒരു സംഘടനയുമായും തനിക്ക് ബന്ധമില്ളെന്നും ഗവിന്‍ തന്നെ ചിത്രീകരിച്ച ഒരു യൂടൂബ് വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

ഞായറാഴ്ചത്തെ ആക്രമണത്തെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ അപലപിച്ചു. ഘാതകന്‍െറ ലക്ഷ്യം അറിവായിട്ടില്ളെങ്കിലും, അയാള്‍ ആക്രമിച്ചത് നിയമവാഴ്ചയെയാണെന്ന് ഒബാമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതിനിടെ, ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നു. ശക്തനായ ഭരണാധികാരിയില്ലാത്തതാണ് രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.