Posted On
date_range Updated On
date_range ‘കുട്ടികള്‍ എല്ലാം കാണുന്നു’; ട്രംപിനെ പ്രതിരോധത്തിലാക്കി ഹിലരിയുടെ പ്രചാരണ വിഡിയോ
വാഷിങ്ടണ്‍: വിദ്വേഷ, അശ്ളീല പ്രസംഗത്തിലൂടെ വാര്‍ത്തയില്‍ നിറയുന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പ്രതിരോധത്തിലാക്കി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍െറ പ്രചാരണ വിഡിയോ. അറബ്, മെക്സിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് നടത്തുന്ന പ്രസംഗങ്ങളുടെ വിഡിയോ കുട്ടികള്‍ കാണുന്നതാണ് പരസ്യത്തില്‍ കാണിക്കുന്നത്. ട്രംപിന്‍െറ അശ്ളീല വാചകങ്ങളും ആംഗ്യപ്രകടനങ്ങളും ഭിന്നശേഷിക്കാരനായ ഒരാള്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളും വിഡിയോയില്‍ കാണിക്കുന്നു. ഇതെല്ലാം കാണുന്ന കുട്ടികളോട് നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും, അവര്‍ക്ക് നമ്മെക്കുറിച്ച് അഭിമാനിക്കാനാകണമെന്നും പറഞ്ഞാണ് ഹിലരി സാക്ഷ്യപ്പെടുത്തുന്ന വിഡിയോ അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.