എമി പുരസ്കാര ജേത്രി ജൂലി പെയ്നെ അന്തരിച്ചു

ലോസ് ആഞ്ജലസ്: എമി പുരസ്കാര ജേത്രിയും വിഖ്യാത ചലച്ചിത്ര നിര്‍മാതാവുമായ ജൂലി പെയ്നെ ലോസ് ആഞ്ജലസില്‍ അന്തരിച്ചു. അര്‍ബുദ ബാധിതയായിരുന്നു 64 കാരിയായ ജൂലി. റിഡ്ലി സ്കോട്ടിന്‍െറ ‘സ്കോട്ട് ഫ്രീ’ പ്രൊഡക്ഷന്‍ കമ്പനിയില്‍ 15 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു അവര്‍. 1980കളുടെ അവസാനത്തില്‍ റിഡ്ലി സ്കോട്ടിന്‍െറ തെല്‍മ ലൂയിസ്, ഗി ജെയ്ന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് അവര്‍ ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നത്. ഒസ്കറിന് അര്‍ഹമായ ഗ്ളാഡിയേറ്ററിലും ഇവരുടെ കൈയൊപ്പ് പതിഞ്ഞിരുന്നു. മകള്‍ സാറക്കും സഹോദരന്‍ മൈക്കിനുമൊപ്പമായിരുന്നു ജൂലിയുടെ താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.