ട്രിനിഡാഡ് മുന്‍ പ്രധാനമന്ത്രി അന്തരിച്ചു

പോര്‍ട് ഓഫ് സ്പെയിന്‍: കരീബിയന്‍ ദ്വീപ് രാജ്യങ്ങളായ  ഡ്രിനിഡാഡ്-ടുബേഗോയുടെ മുന്‍ പ്രധാനമന്ത്രി പാട്രിക് മാനിങ് അന്തരിച്ചു. 69 വയസ്സായിരുന്നു.  ലുക്കീമിയ ബാധിതനായ മാനിങ്ങിനെ സാന്‍ഫ്രാന്‍സിസ്കോ യിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  1991-95, 2001-10 കാലയളവിലാണ് ഇദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ ഇരുന്നത്. പെട്രോളിയം ധാതുക്കളുടെ സമ്പന്നഭൂമിയായ ട്രിനിഡാഡില്‍ മാനിങ്ങിന്‍െറ ഭരണത്തില്‍ അഭിവൃദ്ധി പ്രാപിച്ചെങ്കിലും അക്രമവും അഴിമതിയും വര്‍ധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്‍െറ പാര്‍ട്ടി അധികാരത്തില്‍നിന്ന് പുറത്താവുകയായിരുന്നു. വളരെ ദരിദ്രമായ കുടുംബത്തില്‍ ജനിച്ച പാട്രിക് ചാക്കുകൊണ്ട് തുന്നിയ വസ്ത്രങ്ങളാണ് കുട്ടിക്കാലത്ത് ധരിച്ചിരുന്നതത്രെ. 1962ല്‍ ആണ് ഈ ദ്വീപ് രാജ്യങ്ങള്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയത്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.