ഇമാമും സഹായിയും കൊല്ലപ്പെട്ട സംഭവം: കുറ്റം ചുമത്തി

ന്യൂയോര്‍ക്: തെരുവില്‍വെച്ച് ഇമാമിനെയും സഹായിയെയും വെടിവെച്ചുകൊന്ന സംഭവത്തില്‍ ഒരാള്‍ക്കെതിരെ ഇരട്ട കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. ഒസ്കര്‍ മോറല്‍ എന്ന 35 വയസ്സുകാരനെതിരെയാണ് തിങ്കളാഴ്ച കേസെടുത്തത്.  കൊലപാതകത്തിന്‍െറ കാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല. അതേസമയം, പ്രതിക്കെതിരെ വിദ്വേഷക്കുറ്റം ചുമത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

നേരത്തേ ഇമാമിന്‍െറയും സഹായിയുടെയും ഖബറടക്ക ചടങ്ങില്‍ വന്‍ ജനാവലി പങ്കെടുത്തു. ‘മുസ്ലിം ലൈവ്സ് മാറ്റര്‍’ എന്ന പ്ളക്കാര്‍ഡുമായി നിരവധിപേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചും നടന്നു. ബംഗ്ളാദേശ് പൗരന്മാരായ ഇമാം മൗലാന അകഞ്ചീയും സഹായി താരാഉദ്ദീനുമാണ് പകല്‍ സമയത്ത് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.