യു.എന്‍: ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് യു.എസ് പിന്തുണ

വാഷിങ്ടണ്‍: യു.എന്‍ സുരക്ഷാകൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിന് യു.എസ് പിന്തുണ. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റും  ജനറല്‍ അസംബ്ളിയില്‍ ചര്‍ച്ചക്കെടുത്തതിനു ദിവസങ്ങള്‍ക്കു ശേഷമാണിത്. ചൊവ്വാഴ്ച ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന നയതന്ത്ര^വാണിജ്യചര്‍ച്ചയിലാണ് ഇന്ത്യക്ക് പ്രതീക്ഷയേകി യു.എസിന്‍െറ നിലപാട്.

യു.എന്‍ പത്രികയിലുള്ളതുപോലെ ലോകസമാധാനത്തിനും സുരക്ഷക്കും സുരക്ഷാകൗണ്‍സിലില്‍ പ്രധാന സ്ഥാനമാണുള്ളത്. ഏഷ്യ-പസഫിക്, ഇന്ത്യന്‍ സമുദ്ര ഭാഗങ്ങളിലെ സമാധാനത്തിനും സുഭിക്ഷതക്കും ഇന്ത്യ^യു.എസ് പങ്കാളിത്തം അനിവാര്യമാണെന്ന് അമേരിക്ക പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏഷ്യയുമായുള്ള സഹകരണം ശക്തമാക്കുന്നതിന് സംയുക്ത നയതന്ത്ര കാഴ്ചപ്പാടിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

യമന്‍ സംഘര്‍ഷത്തിനിടെ യു.എസ് പൗരന്മാരടക്കമുള്ള വിദേശികളെ ഇന്ത്യന്‍ നേതൃത്വം രക്ഷിച്ചതിനെക്കുറിച്ചും നേപ്പാള്‍ ഭൂകമ്പത്തിനുശേഷമുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യു.എസ് അനുസ്മരിച്ചു.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ‘മലബാര്‍ 2015’ നാവികാഭ്യാസത്തിലേക്ക് ജപ്പാനെ ഇരു രാജ്യങ്ങളും സ്വാഗതംചെയ്തു. അഫ്ഗാനിസ്താന് കൂടുതല്‍ പരിഗണന നല്‍കുമെന്നും ഭീകരതക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.