എച്ച്.ഐ.വിയെ പ്രതിരോധിക്കാന്‍ പുതിയ പ്രോട്ടീന്‍

ന്യൂയോര്‍ക്: എയ്ഡ്സ് ബാധയെ നിയന്ത്രിക്കാന്‍ശേഷിയുള്ള പുതിയ പ്രകൃതിദത്ത പ്രോട്ടീന്‍ കണ്ടത്തെിയതായി ശാസ്ത്രജ്ഞര്‍. ഇ. ആര്‍മാന്‍-1 എന്നുപേരിട്ട പ്രോട്ടീനാണ് എച്ച്.ഐ.വി വൈറസ് ശരീരത്തില്‍ വ്യാപിക്കുന്നത് തടയുന്നതായി കണ്ടത്തെിയത്. വൈറസ് പെരുകുന്നത് ഈ പ്രോട്ടീന്‍ എങ്ങനെ പ്രതിരോധിക്കുന്നുവെന്ന് കണ്ടത്തൊനായിട്ടില്ളെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മിഷിഗണ്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റി മൈക്രോബയോളജി ആന്‍ഡ് മോളിക്യുലാര്‍ ജനറ്റിക്സ് അസോസിയേറ്റ് പ്രഫസര്‍ യോങ് ഹൂയി സെങ് പറഞ്ഞു.
നിലവില്‍ എയ്ഡ്സിന് മരുന്ന് കണ്ടത്തൊനായിട്ടില്ല. രോഗം പിടിപെട്ടവരില്‍ മരണംവരെ വൈറസ് നിലനില്‍ക്കും. ചില ചികിത്സകള്‍ രോഗിയുടെ ആയുസ്സ് നീട്ടിനല്‍കുന്നുവെങ്കിലും പൂര്‍ണമായി ഭേദമാക്കാനാവില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.