പുലിറ്റ്സര്‍ ജേതാവായ നാടകകൃത്ത് ഫ്രാങ്ക് ഡി ഗില്‍റോയ് വിടവാങ്ങി

വാഷിങ്ടണ്‍: രണ്ടാം ലോക യുദ്ധകാലത്തെ കഥപറഞ്ഞ് അമേരിക്കയുടെ ഹൃദയം കവര്‍ന്ന പ്രശസ്ത നാടകകൃത്തും പുലിറ്റ്സര്‍ ജേതാവുമായ ഫ്രാങ്ക് ഡി ഗില്‍റോയി നിര്യാതനായി. 89  വയസ്സായിരുന്നു. 1943-46 കാലത്ത് അമേരിക്കന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ഗില്‍റോയിയുടെ ‘ദി സബ്ജക്റ്റ് വാസ് റോസസ്’ എന്ന നാടകം പ്രശസ്തമാണ്. മൂന്ന് അഭിനേതാക്കള്‍ മാത്രമുള്ള നാടകം വര്‍ഷങ്ങളോളം അമേരിക്കയില്‍ ജനപ്രിയമായിരുന്നു. ടോമി അവാര്‍ഡ്, ഡ്രാമ ക്രിട്ടിക്സ് സര്‍ക്ള്‍ അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.