കുടിയേറ്റക്കാര്‍ അമേരിക്കന്‍ ഭാഷ സംസാരിക്കണമെന്ന് സാറ പാലിന്‍

വാഷിങ്ടണ്‍: അമേരിക്ക ലക്ഷ്യമിടുന്ന കുടിയേറ്റക്കാര്‍ അമേരിക്കന്‍ ഭാഷയും സംസാരിക്കണമെന്ന് റിപ്പബ്ളിക്കന്‍ കക്ഷി നേതാവും മുന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ സാറ പാലിന്‍. ഒരു രാജ്യത്തെ ഒന്നിപ്പിക്കുന്ന ഘടകം ഭാഷയായതിനാല്‍ എല്ലാവരും ഇംഗ്ളീഷ് സംസാരിക്കുന്നവരാകണമെന്നും ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞു. മെക്സികോയില്‍നിന്നുള്‍പ്പെടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നാണ് അമേരിക്കയിലത്തെിയ അനധികൃത കുടിയേറ്റക്കാരേറെയും. ഇവര്‍ സ്പാനിഷ് സംസാരിക്കുന്നവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.