ഒട്ടാവ: കാനഡയിലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിക്ക് വന്‍ ജയം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പത്ത് വര്‍ഷത്തോളമുള്ള തുടര്‍ച്ചയായ ഭരണം അവസാനിപ്പിച്ചാണ് ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നിരിക്കുന്നത്. ലിബറല്‍ പാര്‍ട്ടിയുടെ ജസ്റ്റിന്‍ ട്രൂഡോ ആണ് പുതിയ പ്രധാനമന്ത്രി. 43കാരനായ ജസ്റ്റിന്‍ മുന്‍ പ്രധാനമന്ത്രി പിയറി ട്രുഡോവിന്‍െറ മകനാണ്. 1968 മുതല്‍ 1984 വരെയാണ് കാനഡയില്‍ പിയറി പ്രധാനമന്ത്രി പദത്തിലിരുന്നത്.
വന്‍ ഭൂരിപക്ഷമാണ് ലിബറല്‍ പാര്‍ട്ടി സ്വന്തമാക്കിയത്. 338 സീറ്റുകളില്‍ 184 എണ്ണം ഇവര്‍ നേടി. പാര്‍ലമെന്‍റില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പ്രധാന പ്രതിപക്ഷമായിരിക്കും. ഇടതുപക്ഷ ചായ് വുള്ള ഡെമേക്രാറ്റിക് പാര്‍ട്ടി മൂന്നാം സ്ഥാനത്ത് എത്തി. നേരത്തെ അധ്യാപകനായിരുന്ന ട്രുഡോ, കാനഡയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്.
കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സ്റ്റീഫന്‍ ഹാര്‍പറാണ് കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്. കാനഡയുടെ സാമ്പത്തിക പുരോഗതിക്ക് വേണ്ടത് ചെയ്യുമെന്ന് പ്രഖ്യാപിച്ച സ്റ്റീവന്‍ ട്രുഡോ, അടിസ്ഥാന സൗകര്യ വികസനത്തിന് 7.7 മില്യണ്‍ ഡോളര്‍ വകയിരുത്തുമെന്നും അറിയിച്ചു. യു.എസിലെ ഒബാമ ഭരണകൂടവുമായുള്ള തണുപ്പന്‍ സമീപനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ന്യൂക്ളിയര്‍ കരാറിലടക്കം മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ യു.എസുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.
പ്രചാരണ സമയത്ത് മൂന്നാം സ്ഥാനത്തായിരുന്ന ട്രുഡോ അത്ഭുതകരമായ മുന്നേറ്റമാണ് നടത്തിയത്. ഭരണരംഗത്ത് തീരെ പരിചമില്ലാത്തയാളാണെന്നും കുട്ടിക്കാലത്ത് ജനിച്ചുവളര്‍ന്ന പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുകയാണ് ലക്ഷ്യമെന്നും ട്രുഡോവിനെതിരെ വിമര്‍ശമുയര്‍ന്നിരുന്നു. ഇതിനെയെല്ലാം തകര്‍ത്തെറിഞ്ഞാണ് മൂന്ന് മക്കളുടെ അച്ഛനായ ട്രുഡോ പ്രധാനമന്ത്രി പദത്തിലേറുന്നത്. സോഫി ഗ്രിഗോയിര്‍ ആണ് ട്രുഡോവിന്‍െറ ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.