വാഷിങ്ടണ്‍: മനുഷ്യനെ ചന്ദ്രനിലത്തെിച്ച അപ്പോളോ ദൗത്യങ്ങളുടെ ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. 1967^1972 കാലയളവില്‍ നാസ നടത്തിയ 15 ദൗത്യങ്ങളുടെ 8400ലേറെ ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനിലത്തെിയിരിക്കുന്നത്. കൂടിയ റെസലൂഷനിലുള്ള ഫോട്ടോകളാണ് ഇവയെല്ലാം. ചാന്ദ്രദൗത്യ ദൃശ്യങ്ങള്‍ ഫ്ളിക്കറിലാണ് നാസ അപ്ലോഡ് ചെയ്തിരിക്കുന്നത്.
കൈയിലുണ്ടായിരുന്ന ഹാസല്‍ബ്ളാഡ് കാമറകളുപയോഗിച്ച് അപ്പോളോ യാത്രികര്‍ പകര്‍ത്തിയ ആയിരക്കണക്കിന് ദൃശ്യങ്ങള്‍ ആര്‍ക്കൈവില്‍ സൂക്ഷിച്ചിരുന്നു. ഇതിന്‍െറ ശേഖരമായ പ്രോജക്ട് അപ്പോളോ ആര്‍ക്കൈവിന്‍െറ ചുമതലക്കാരനായ കിപ് ടീഗാണ് ആയിരക്കണക്കിന് അപ്പോളോ ദൃശ്യങ്ങളെ ഡിജിറ്റല്‍ രൂപത്തിലാക്കി ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്.
2004 മുതല്‍ നാസയുടെ ജോണ്‍സന്‍ സ്പേസ് സെന്‍ററില്‍ അപ്പോളോ ഹാസല്‍ബ്ളാഡ് കാമറ ഫിലിം മാഗസിനുകള്‍ വീണ്ടും സ്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിച്ചിരുന്നതായും അങ്ങനെ സ്കാന്‍ചെയ്ത ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ മെച്ചപ്പെടുത്തി ഓണ്‍ലൈനില്‍ ലോഡ് ചെയ്യുകയായിരുന്നുവെന്നും ടീഗ് പറഞ്ഞു.
ഇതുവരെ കാണാത്ത നൂറുകണക്കിന് ചാന്ദ്രദൃശ്യങ്ങളും സ്പേസ് ചിത്രങ്ങളുമാണ് ഇതോടെ ലോകത്തിന് മുന്നിലത്തെിയത്. ഇനിയും ഏറെ ചിത്രങ്ങള്‍ ഓണ്‍ലൈനിലത്തൊനുണ്ടെന്ന് ടീഗ് പറഞ്ഞു. ഇപ്പോള്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ ചില അപ്പോളോ ദൗത്യങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. അവ ഉടനെ എത്തുമെന്നും ടീഗ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.