വടക്കെ അമേരിക്കയിലെ ഉയരംകൂടിയ പര്‍വതത്തിന്‍െറ പേര് ഇനി ‘ദെനലി’

വാഷിങ്ടണ്‍: അലാസ്ക നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് വടക്കെ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ പര്‍വതത്തിന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പുതിയ പേര് നല്‍കി. മൗണ്ട് മക്കിന്‍ലീ എന്ന പര്‍വതം ഇനി അറിയപ്പെടുക ‘ദെനലി’ എന്നായിരിക്കും. ദെനലി എന്നതാണ് ഇതിന്‍െറ യഥാര്‍ഥ പേര്. എന്നാല്‍, 1896ല്‍ പര്‍വതത്തിലത്തെിയ പര്യവേക്ഷകന്‍ വില്യം മക്കിന്‍ലി പ്രസിഡന്‍റായതിന് അനുസ്മരിച്ചാണ് ഈ പേര് നല്‍കിയത്.

ഉയരത്തിലുള്ളത്, മഹത്തായത് എന്നെല്ലാം അര്‍ഥംവരുന്ന ദെനലി എന്ന പേരിലാണ് പ്രാദേശികമായി ഈ പര്‍വതം അറിയപ്പെടുന്നത്. അലാസ്ക സന്ദര്‍ശിച്ചിട്ടില്ലാത്ത മക്കിന്‍ലിയുടെ പേരില്‍ പര്‍വതം അറിയപ്പെടുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടിയാണ് അലാസ്ക സംസ്ഥാനനേതൃത്വം ഒൗദ്യോദികമായി പഴയ പേരുതന്നെ നല്‍കാന്‍ ആവശ്യപ്പെട്ടത്. സമുദ്രനിരപ്പില്‍നിന്ന് 20,237 അടി (6,168 മീറ്റര്‍) ഉയരമാണ് പര്‍വതത്തിനുള്ളത്. മൂന്നു ദിവസത്തെ അലാസ്ക സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഒബാമയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

അതേസമയം, പര്‍വതത്തിന്‍െറ പേരുമാറ്റത്തോട് മക്കിന്‍ലിയുടെ ജന്മസ്ഥലമായ ഒഹായോ ഫെഡറല്‍ സര്‍ക്കാര്‍ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. 25ാമത് പ്രസിഡന്‍റായ മക്കിന്‍ലി രണ്ടാംതവണ പ്രസിഡന്‍റായി കുറഞ്ഞ കാലത്തിനുള്ളില്‍ വധിക്കപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.