വാഷിങ്ടണ്‍: 19 മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിക്കാനിടയായ കേസില്‍ ഇന്ത്യക്കാരിയായ ആയയെ അമേരിക്കന്‍ സുപ്രീംകോടതി 14 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ന്യൂഹെവനില്‍ താമസക്കാരിയായ കിഞ്ചല്‍ പട്ടേല്‍ (29) എന്ന യുവതിക്കാണ് ശിക്ഷ ലഭിച്ചത്. 2014 ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം. 19 മാസം പ്രായമായ ആദിയന്‍ ശിവകുമാര്‍ എന്ന കുട്ടിയാണ് യാലി ന്യൂഹെവന്‍ ആശുപത്രിയില്‍ മരിച്ചത്. പട്ടേലിന്‍െറ കസ്റ്റഡിയിലായിരുന്ന കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടത്തെുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പട്ടേല്‍ അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍, കിഞ്ചല്‍ പട്ടേല്‍ ഇന്ത്യന്‍ പൗരയാണെന്നും അതുകൊണ്ടുതന്നെ അവരെ ഇന്ത്യയിലേക്ക് കയറ്റിവിടണമെന്നും ഇവരുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.