കാലിഫോര്‍ണിയയിലെ കാട്ടുതീ: സൈന്യത്തെ ഇറക്കും

ലോസ് ആഞ്ജലസ്: കാട്ടുതീയില്‍ ഉരുകുന്ന കാലിഫോര്‍ണിയയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സൈന്യത്തെ ഇറക്കും. അമേരിക്കന്‍ സൈനികവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ദുരിതബാധിത പ്രദേശങ്ങളിലൂടെ ഡ്രോണ്‍ വിമാനങ്ങളടക്കം കടന്നുപോകുന്നതിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയയിലേക്ക് അയക്കുന്നതിനു മുമ്പായി 200 സൈനിക സംഘങ്ങള്‍ക്ക് മൂന്നുദിവസത്തെ പരിശീലനം നല്‍കുമെന്ന് നാവികസേന തലവന്‍ ജെഫി ഡേവിസ് പറഞ്ഞു.

സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സൈന്യത്തെ നിയോഗിക്കുന്നത് 2006നുശേഷം ആദ്യമാണെന്ന് ഡേവിസ് പറഞ്ഞു. 18 സ്ഥലങ്ങളിലാണ് കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ കാട്ടുതീ പടര്‍ന്നുപിടിച്ചിട്ടുള്ളത്. രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ വലിയ തോതിലുള്ള കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെക്കന്‍ കാലിഫോര്‍ണിയയില്‍ കഴിഞ്ഞദിവസം മുതല്‍ കാലാവസ്ഥ സാധാരണ നിലയിലായിട്ടുണ്ടെങ്കിലും ശക്തമായി വീശുന്ന കാറ്റ് കാട്ടുതീ പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി അധികൃതര്‍ സൂചിപ്പിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.