അര്‍ബുദ ബാധിതനാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍

വാഷിങ്ടണ്‍: താന്‍ അര്‍ബുദ ബാധിതനാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ വെളിപ്പെടുത്തി. സമീപകാലത്ത് നടന്ന കരള്‍ ശസ്ത്രക്രിയയിലാണ് തനിക്ക് അര്‍ബുദ രോഗം സ്ഥിരീകരിച്ചതെന്നും അത് ശരീരത്തിന്‍െറ മറ്റു ഭാഗങ്ങളിലേക്ക് പടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

90കാരനായ കാര്‍ട്ടറെ ഈ മാസത്തിന്‍െറ തുടക്കത്തിലാണ് കരള്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. അറ്റ്ലാന്‍റയിലെ എമോറി ഹെല്‍ത്ത് കെയറിലാണ് ചികിത്സ. കാര്‍ട്ടറിന് എത്രയും പെട്ടെന്ന് രോഗമുക്തി വരട്ടേയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബാറക് ഒബാമ പ്രസ്താവനയില്‍ ആശംസിച്ചു. മുന്‍ പ്രസിഡന്‍റിനെ ഒബാമ ബുധനാഴ്ച ഫോണില്‍ വിളിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു.

1977 മുതല്‍ 1981 വരെയുള്ള കാലയളവിലാണ് കാര്‍ട്ടര്‍ അമേരിക്കയുടെ പ്രസിഡന്‍റ് പദവിയില്‍ ഉണ്ടായിരുന്നത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.