ഉപ്പ് നിസ്സാരക്കാരനല്ല; ഗുരുതര രോഗത്തിന് കാരണമാകുമെന്ന് പഠനം

വാഷിങ്ടണ്‍: ശരീരത്തിന്‍െറ സ്വാഭാവിക വളര്‍ച്ചക്കും നിലനില്‍പിനും ഏറ്റവും അത്യാവശ്യമായ ഉപ്പ് പക്ഷേ, അമിതമായാല്‍ പ്രശ്നമുണ്ടാക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍െറ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്. അമിതരക്തസമ്മര്‍ദത്തിന് പുറമേ മള്‍ട്ടിപ്ള്‍ സ്ക്ളിറോറിസ് എന്ന മറ്റൊരു ഗുരുതര രോഗാവസ്ഥക്കും ഉപ്പിന്‍െറ അമിത ഉപയോഗം കാരണമാകുമെന്ന് അമേരിക്കയിലെ വെര്‍മണ്ട് സര്‍വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞു. എന്നാല്‍, ഉപ്പിന്‍െറ ഉപയോഗം കൊണ്ടുമാത്രം എല്ലാവര്‍ക്കും ഇങ്ങനെ അസുഖം വരില്ലത്രെ. മറിച്ച് പ്രത്യേക ജനിതക ഘടനയിലുള്ളവര്‍ ഉപ്പിന്‍െറ ഉപയോഗം വര്‍ധിപ്പിച്ചാല്‍ അസുഖം പിടിപെടുമെന്നാണ് കണ്ടത്തെല്‍. തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും കോശങ്ങളെ നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥതന്നെ നശിപ്പിക്കുന്ന രോഗമാണ് മള്‍ട്ടിീ്ള്‍ സ്ക്ളീറോസിസ്. കോശങ്ങളുടെ സംരക്ഷണ കവചം നഷ്ടപ്പെട്ട് ഇവയുടെ ആശയവിനിമയ ശേഷി നശിക്കുമ്പോള്‍ അത് ശാരീരികവും മാനസികവുമായ വിവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകും. രോഗത്തിന്‍െറ ശരിയായ കാരണം ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.