വാഷിംങ്ടണ്‍: പപ്പടവട്ടത്തില്‍ പപ്പടവട്ടത്തില്‍ തിളങ്ങാത്ത ഇരുണ്ട ചന്ദ്രനെ നമുക്ക് സങ്കല്‍പിക്കാനാവുമോ? എന്നാല്‍, മനുഷ്യന്‍റെ കാഴ്ചക്കപ്പുറത്തുള്ള ചന്ദ്രന്‍റെ ഉപരിതലം നാസയുടെ കാമറ ഒപ്പിയെടുത്തപ്പോള്‍ അത് സങ്കല്‍പങ്ങളെ മാറ്റിയെഴുതേണ്ടുന്ന അത്യപൂര്‍വ കാഴ്ചയായി. ചന്ദ്രന്‍റെ അത്യപൂര്‍വ കാഴ്ചയാണ് കറുത്ത ശിലാപ്രതലം പോലെ തോന്നിക്കുന്ന ഈ ചിത്രം. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ കാണുന്ന ചന്ദ്രനേ അല്ലായിരുന്നു അത്. ഭൂമിയുടെ മുന്നിലൂടെ കടന്നുപോവുമ്പോള്‍ എതിര്‍വശത്തു നിന്നാണ് Deep Space Climate Observatory (DSCOVR) എന്ന നാസയുടെ ബഹിരാകാശ പേടകം ഈ ചിത്രം പകര്‍ത്തിയത്. പത്തു ലക്ഷം മൈലുകള്‍ അകലെ നിന്നായിരുന്നു പേടകത്തിലെ എര്‍ത് പോളിക്രോമാറ്റിക് ഇമേജിന്‍ കാമറ (എപിക്) കണ്ണുചിമ്മിയത്. ഒരേ സമയം കൗതുകവും ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നതുമാണ് ഈ ചിത്രം. ഇതുകാണുമ്പോഴാണ് ഭുമി ചന്ദ്രനേക്കാളും എത്രമാത്രം തിളക്കേമേറിയ ഗ്രഹമാണെന്ന് മനസ്സിലാവുക. നമ്മുടെ ഗ്രഹം ഇരുണ്ട പശ്ചാത്തലത്തില്‍ എത്ര രസകരമായിരിക്കുന്നു എന്ന് നോക്കൂ - നാസയിലെ പ്രൊജക്ട് സൈന്‍റിസ്റ്റായ ആദം ഹാബോ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.