കാര്‍ബണ്‍ ബഹിര്‍ഗമനം; ഊര്‍ജ നിലയങ്ങള്‍ക്ക് ഒബാമയുടെ വേഗപ്പൂട്ട്

വാഷിംങ്ടണ്‍: അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനുള്ള നടപടികള്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ കടുപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നും വാതകം പുറന്തള്ളുന്നതിന്‍റെ തോത് നേരത്തെയുള്ളതില്‍ നിന്നും കുറക്കാനാണ് തീരുമാനം. ആഗോള താപനത്തിനെതിരായ രാജ്യത്തിന്‍റെ സുപ്രധാനമായ ചുവടുവെപ്പാണ് ഇതെന്ന് വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഭരണകാര്യ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആഗോള താപനം എന്ന മഹാവിപത്തിനെ പ്രതിരോധിക്കാന്‍ കടുത്ത നടപടികള്‍ അല്ലാതെ വഴിയില്ളെന്ന് ഒബാമ ഫേസ്ബുക്കില്‍ തന്‍റെ വിഡിയോ പോസ്റ്റിലൂടെ വ്യക്തമാക്കി. അല്ലാത്തപക്ഷം കാലാവസ്ഥക്ക് പരിക്കേല്‍ക്കുമെന്നും ആസ്തമ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ലോകം നേരിടേണ്ടി വരുമെന്നും അദ്ദേഹം എഴുതി. കാലാവസ്ഥാ വ്യതിയാനം വരും തലമുറയെ ബാധിക്കാന്‍ പടില്ളെന്നും ഒബാമ വ്യക്തമാക്കി. 

നിയന്ത്രണത്തിന്‍റെ ആദ്യ പടിയെന്ന നിലയില്‍ 2030തോടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ തോത് 2005ലേതില്‍ നിന്നും 30 ശതമാനം കണ്ട് കുറക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇത് 32 ശതമാനമാക്കാനാണ് പുതിയ നീക്കം.  ഒബാമയുടെ ഈ നിര്‍ദേശത്തിനെതിരെ രാജ്യത്തെ വന്‍കിട ഊര്‍ജ വ്യവസായികളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. നിലവിലെ പരിധിക്കപ്പുറം ഇതിനകം തന്നെ കടന്നുകഴിഞ്ഞവരാണ് ഇവര്‍. 2030തിനകം കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ സാമ്പത്തിക ചെലവിന്‍റെ പരിധി പ്രതിവര്‍ഷം  8.8 ബില്യണ്‍ ഡോളറിനപ്പുറം കടക്കാന്‍ പാടില്ളെന്ന് ഒബാമ ഭരണകൂടം നേരത്തെ നിര്‍ദേശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.