കുട്ടികള്‍ക്കായി ‘മണ്ടേല ഫോണുകള്‍’

ജൊഹാനസ്ബര്‍ഗ്: വര്‍ണവിവേചനത്തിനെതിരായ പോരാട്ടങ്ങളുടെ പ്രതീകമായ നെല്‍സണ്‍ മണ്ടേലയുടെ വിദ്യാഭ്യാസ വീക്ഷണങ്ങള്‍ സങ്കേതിക വിദ്യയിലൂടെ പ്രചരിപ്പിക്കുന്നതിന്‍െറ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ കുട്ടികള്‍ക്കു വേണ്ടി ‘മണ്ടേല ഫോണുകള്‍’ ഇറക്കി.

ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റിന്‍െറ ജീവിതവും കാലവും മുന്‍കൂട്ടി ആലേഖനം ചെയ്യപ്പെട്ട കൈയിലൊതുങ്ങുന്ന വിലയിലുള്ള മൊബൈല്‍, ടാബ്ലറ്റുകള്‍ ആണ് വിപണിയില്‍ ഇറക്കിയത്. നെല്‍സണ്‍ മണ്ടേല ലോങ് വാക്ക് ടു ഫ്രീഡം ഫൗണ്ടേഷനുമായി ചേര്‍ന്ന് എ.ജി മീഡിയയാണ് മണ്ടേല ദിനത്തിലെ പ്രാരംഭ പദ്ധതിയെന്ന നിലയില്‍ ഇത് കൊണ്ടുവന്നത്.

മണ്ടേലയുടെ 98ാമത് ജന്മദിനമായ തിങ്കളാഴ്ച അദ്ദേഹത്തെ അനുസ്മരിക്കുന്ന ദശലക്ഷക്കണക്കിന് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക്  67 മിനിറ്റ് ദൈര്‍ഘ്യമുള്ള കമ്യൂണിറ്റി സര്‍വിസ് ഇതിലൂടെ ലഭ്യമാക്കാനൊരുങ്ങുകയാണ്. മണ്ടേലയുടെ ചിത്രങ്ങള്‍, വാള്‍പേപ്പറുകള്‍, ഉദ്ധരണികള്‍ തുടങ്ങിയവക്കൊപ്പം  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എക്സ്ക്ളുസിവ് ഉള്ളടക്കങ്ങള്‍ എന്നിവയാണ് ഇതിന്‍െറ പ്രത്യേകതകള്‍. മണ്ടേലയുടെ യാത്രകള്‍ അടങ്ങിയ ആപ്പും ഇതിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.